welcome

ഗവ ഹൈസ്ക്കൂള്‍ ബാരയിലേക്ക് സ്വാഗതം.. ഒന്നു മുതല്‍ 10 വരെ ക്ലാസിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു................

Saturday 22 December 2018

ക്രിസ്മസ് ആഘോഷവും ഗണിത ശിൽപശാലയും



*പുൽ* *ക്കൂടും* *ഭീമൻനക്ഷത്രവുമൊരുക്കി* *ബാരയിലെ* *കുട്ടികൾ*

   പുൽക്കൂടും ഭീമൻ നക്ഷത്രവുമൊരുക്കി ബാര ഗവ.ഹൈസ്കൂളിലെ കുട്ടികൾ ക്രിസ്തുമസിനെ വരവേറ്റു.
പുരാതന മാതൃകയിലൊരുക്കിയ പുൽക്കൂട്ടിൽ മഞ്ഞുകാലത്തെ അനുസ്മരിപ്പിക്കുന്ന മഞ്ഞു മരവും ഒരുക്കി. കുട്ടികൾ ആലപിച്ച കരോൾ ഗാനത്തിനൊപ്പം നൃത്തം വയ്ക്കുന്ന ക്രിസ്തുമസ് അപ്പൂപ്പൻ ആഘോഷ പരിപാടികൾക്ക് മാറ്റേകി. പരിപാടിയോടനുബന്ധിച്ച് ഒരുക്കിയ ഭീമൻ നക്ഷത്രം കുട്ടികൾക്ക് ഗണിത രൂപങ്ങളെ പരിചയപ്പെടുത്താനുതകുന്നതും കൂടിയായി.ഹിന്ദി അധ്യാപകനായ ഡി.സിബി മോന്റെ നേതൃത്വത്തിലാണ് പുൽക്കൂടും നക്ഷത്രവുമൊരുക്കിയത്.പ്രധാനാധ്യപകൻ പി.ആർ.പ്രദീപ് ക്രിസ്തുമസ് സന്ദേശം നൽകി. അധ്യപകനായ അനീഷ് ചെറുപഴശ്ശി അപ്പൂപ്പനായി വേഷമിട്ടു.സ്കൂളിൽ നടന്ന ഗണിത ശിൽപശാലയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് സന്തോഷ് കുമാർ നിർവഹിച്ചു.ബി.ആർ.സി.പ്രതിനിധികളായ ധന്യ.എൻ, പ്രത്യുഷ .എം., ഗീത.വി., ശ്യാമള, ശ്രുതി, രജനി എന്നിവർ നേതൃത്വം നൽകി.മദർ പി.ടി.എ അംഗങ്ങളും പങ്കെടുത്തു.

No comments:

Post a Comment