welcome

ഗവ ഹൈസ്ക്കൂള്‍ ബാരയിലേക്ക് സ്വാഗതം.. ഒന്നു മുതല്‍ 10 വരെ ക്ലാസിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു................

Saturday 22 December 2018

ദേശീയ ഗണിത ശാസ്ത്ര ദിനാചരണവും ഗണിത ശിൽപശാലയും


ഗണിത ശാസ്ത്രദിനം ആഘോഷിച്ചു

ബാര ഗവ: സ്കൂളിൽ ദേശീയ ദേശീയ ഗണിത ശാസ്ത്രത്തോടനുബന്ധിച്ച് ശ്രീനിവാസ രാമാനുജൻ അനുസ്മരണ പ്രഭാഷണവും ഗണിത ശില്പശാലയും നടത്തി. ശില്പശാല ഉദ്ഘാടനം ഉദുമ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാനും സ്കൂൾ പി.റ്റി.എ പ്രസിഡൻറുമായ കെ. സന്തോഷ് കുമാർ നിർവഹിച്ചു.രാമാനുജൻ അനുസ്മണ പ്രഭാഷണം പെരിയ ഹൈസ്കൂൾ അധ്യാപകൻ ഗംഗാധരൻ വി.വി. നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പ്രദീപ് പി ആർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രഭാകരൻ ടി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബാബു മാസ്റ്റർ നന്ദിയും പറഞ്ഞു. സ്കൂളിലെ മുൻ അധ്യാപകൻ അജയൻ കെ.വി, എം എം സി ചെയർമാൻ Dr പ്രവീൺ കുമാർ സീനിയർ അസിസ്റ്റൻറ് ശ്രീവൽസൻ മാസ്റ്റർ എന്നിവർ ആശംസ അർപിച്ച് സംസാരിച്ചു.
ഗണിത പസിലുകൾ, ജ്യാമിതീയ പാറ്റേണുകൾ, ഗണിത ശയങ്ങൾ ഉൽക്കൊള്ളിച്ചുകൊണ്ടുള്ള നിർമിതികൾ ഇവ ശിൽപശാലയിൽ കുട്ടികൾക്ക് പുതിയ അനുഭവം പകർന്ന് നൽകി 9,8 ക്ലാസ്സിലെ കുട്ടികളാണ് ക്യാമ്പിൽ പങ്കാളികളായത്.
അധ്യാപികമാരായ  രമ്യ, സജിനി, റീന,ബിന്ദ്യ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

No comments:

Post a Comment