welcome

ഗവ ഹൈസ്ക്കൂള്‍ ബാരയിലേക്ക് സ്വാഗതം.. ഒന്നു മുതല്‍ 10 വരെ ക്ലാസിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു................

Wednesday, 13 August 2014

STEPS 2014-CLASS PTA


ക്ലാസ്സ് പി.ടി.
കാസര്‍ഗോഡ് ഡയററ് നേതൃത്വം നല്‍കി വിദ്യാഭ്യാസ വകുപ്പ് നടപ്പി ലാക്കി വരുന്നSTEPS 2014എന്ന പ്രോഗ്രാമിന്റെ ഭാഗമായി ബുധനാഴ്ച്ച ഉച്ചയ്ക്ക് 2മണിക്ക് പത്താം തരം കുട്ടികളുടെ രക്ഷിതാ ക്കളുടെ യോഗം നടത്തുകയുണ്ടായി.ബാര ഗവണ്‍മെന്റ് ഹൈസ്കൂ ളിലെ പത്താം തരത്തിലെ മൂന്നാമത്തെ പി.ടി.എ യോഗ മാണിത്. പി.‌ടി.എ പ്രസിഡണ്ട് ശ്രീ.രത്നാകരന്‍ അധ്യക്ഷ്യം വ ഹിച്ച യോഗം വാര്‍ഡ് മെമ്പര്‍ ശ്രീമതി ശോഭന ഉദ്ഘാടനം ചെയ്തു.പി.ടി.. വൈസ് പ്രസിഡണ്ട് ശ്രീ.നാരായണന്‍ ആശംസകളര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ റിസല്‍ട്ട് വിശകലനവും പരി മിതിയില്‍ നിന്നും ഉന്നത വിജയത്തിലേക്ക് എത്തിച്ച വിദ്യാലയ പ്രവര്‍ത്തനങ്ങളും വിശ കലനം ചെയ്ത് ശ്രീ.അനില്‍ കുമാര്‍ ക്ലാസ്സി നു തുടക്കം കുറിച്ചു. STEPS എന്താണെന്നും അതിന്റെ പ്രാധാന്യമെന്തെന്നും  ശ്രീ.ഡാനിയല്‍ വിവരിച്ചു.ക്ലാസ്സ് പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് വിശക ലത്തിനു വിധേയമാക്കി പഠനം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികള്‍ വിശദീകരിച്ചുകൊണ്ട് ശ്രീ.സുരേഷ് സംസാരിച്ചു. തുടര്‍ന്ന് ശ്രീമതി ലത,ശ്രീമതി സജിത എന്നിവര്‍ കുടുംബ സാഹ ചര്യം പഠനത്തിനു ത‌ടസ്സം വരാതെയിരിക്കുകയും കുട്ടികള്‍ക്ക് പ്രോത്സാഹനം നല്കി പഠനത്തെ ശരിയായ രീതിയിലേക്ക് നയി ക്കാന്‍ രക്ഷിതാക്കള്‍ മുഖ്യപങ്കു വഹിക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം 10 A+ലക്ഷ്യം വച്ചപ്പോള്‍ 4കുട്ടി കള്‍ക്ക് ഫുള്‍ A+ ,3കുട്ടികള്‍ക്ക് 9വിഷയങ്ങള്‍ക്ക്Aയും ലഭിക്കുകയുണ്ടായി.ഈ വര്‍ഷം16കുട്ടികള്ക്ക് ഫുള്‍A+ ലക്ഷ്യം വച്ചും മററു കുട്ടികള്‍ക്ക് ഒരുവിഷയത്തിനും C+നുതാഴെ ഗ്രേഡ് ലഭിക്കാതി രിക്കുന്നതിനും പദ്ധതികള്‍ ആവിഷ്കരിച്ചു.ഹെഡ്മാസ്ററര്‍ ശ്രീ അയൂബ്ഖാന്‍ സ്വാഗതവും സ്ററാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു.

No comments:

Post a Comment